Section

malabari-logo-mobile

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

HIGHLIGHTS : Mother and daughter found dead inside house in Kannur

കണ്ണൂര്‍: അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊറ്റാളിക്കാവിന് സമീപം സുനന്ദ വി ഷേണായി (78) മകള്‍ ദീപ (44) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നില്‍കൂടുതല്‍ ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. മകള്‍ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഇവര്‍ കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായില്ല.

sameeksha-malabarinews

ഏപ്രില്‍ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!