Section

malabari-logo-mobile

താനൂര്‍ മുക്കോലയില്‍ ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മ

HIGHLIGHTS : Youth group launches organic collective farming in Tanur Mukola

താനൂര്‍:കാര്‍ഷിക മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് താനൂര്‍ മുക്കോലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ യുവാക്കളുടെ ജൈവ കൂട്ടുകൃഷി. താനൂര്‍ മുക്കോലയിലെ പരിയാപുരം വില്ലേജ് ഓഫീസിന് സമീപം തരിശു ഭൂമിയിലെ രണ്ടേക്കറില്‍ അക്ഷയശ്രീ കൂട്ടായ്മ അംഗങ്ങളാണ് നെല്‍കൃഷിയിറക്കിയിരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് നെല്‍കൃഷി. നിലമൊരുക്കി ഞാര്‍ നട്ട് പരിപാലനം തുടങ്ങിയ യുവാക്കള്‍ സുഭിക്ഷ കേരളം പദ്ധതി ആനുകൂല്യത്തിനായി താനൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

താനൂര്‍ കൃഷിഭവന്‍ സൗജന്യമായി നല്‍കിയ 55 കിലോ നെല്‍ വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. ട്രാക്ടര്‍ ഉപയേഗിച്ചതിനും മറ്റുമായി 50,000 രൂപയോളം കൃഷിക്കായി ഇതിനകം ചെലവ് വന്നതായി  കൂട്ടായ്മ സെക്രട്ടറി  കെ ഉദയകുമാറും  പ്രസിഡന്റ് സി.പി  ഷിജുവും പറഞ്ഞു. അംഗങ്ങളില്‍ 10 പേര്‍ കല്‍പ്പണിക്കാരും ഒരാള്‍  അധ്യാപകനുമാണ്. സര്‍ക്കാര്‍ സഹായത്തോടെ നെല്‍കൃഷിയ്ക്ക് പുറമേ താറാവ് ഫാമും കൂടു മത്സ്യ കൃഷിയും ഒത്തൊരുമിച്ച് നടത്തുന്നുണ്ട് ഈ കൂട്ടായ്മയിലുള്ളവര്‍. ഓരോ ദിവസവും നിശ്ചിത അംഗങ്ങള്‍ക്കാണ് പരിപാലന ചുമതല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!