ലോക്ക്‌ ഡൗണില്‍ അടഞ്ഞുകിടന്ന സ്‌റ്റുഡിയോക്ക്‌ വൈദ്യതി ബില്‍ കുടിശ്ശിക 5,24,752 രൂപ; ബില്ല്‌ കണ്ട്‌ ഞെട്ടി സ്ഥാപനയുടമ

എടപ്പാള്‍:  ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ഏഴുമാസത്തോളം അടച്ചിട്ടിരുന്ന സ്‌റ്റുഡിയോയിലെ വൈദ്യുതി ബില്ല്‌ കണ്ട്‌ കടയുടമ ശരിക്കും ഞെട്ടി, ബില്‍ കുടിശ്ശിക അഞ്ച്‌ ലക്ഷത്തി ഇരുപത്തിനാലായിരത്തി എഴുനൂറ്റി അമ്പത്തിരണ്ട്‌ രൂപ. കൂടാതെ തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വേര്‍പെടുത്തി നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയുപ്പും അടങ്ങിയ നോട്ടീസാണ്‌ സ്‌റ്റുഡിയോ ഉടമക്ക്‌ ലഭിച്ചത്‌.
നോട്ടീസ്‌ കിട്ടിയതിനെ തുടര്‍ന്ന്‌ ഉടമ വൈദുതി വകുപ്പിന്റെ ഓഫീസിലെത്തി അന്വേഷിച്ചപ്പോളാണ്‌ തുക രേഖപ്പെടുത്തിയപ്പോള്‍ സംഭവിച്ച പിഴവാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
അവസാന മാസത്തെ ബില്‍ തുകയായ 4,200 രൂപ മാത്രമാണ്‌ ഇദ്ദേഹം അടക്കാനുണ്ടായിരുന്നത്‌. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോക്കാണ്‌ ഈ ബില്‍ വന്നത്‌. കഴിഞ്ഞ ഏഴുമാസത്തിനിടക്ക്‌ എടപ്പാളില്‍ അഞ്ചു തവണ ലോക്‌ ഡൗണ്‍ ആയിരുന്നു.

Share news
error: Content is protected !!
Scroll to Top