Section

malabari-logo-mobile

ഗാര്‍ഹിക പീഡന നിയമം; ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു

HIGHLIGHTS : ദില്ലി : ഗാര്‍ഹിക പീഡന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ബാലനീതി നിയമത്തിലെ ഭേദഗതിക്ക് പിന്നാലെയാണ് ഈ ഭേദഗതി. കേന്ദ്ര വനിതാ ശു...

ദിadulteryല്ലി : ഗാര്‍ഹിക പീഡന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ബാലനീതി നിയമത്തിലെ ഭേദഗതിക്ക് പിന്നാലെയാണ് ഈ ഭേദഗതി. കേന്ദ്ര വനിതാ ശുശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമപരിഷ്‌കരണത്തിന് നീക്കം ആരംഭിച്ചു. നിലവിലെ നിയമത്തിലെ പോരയ്മകള്‍ പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കരണം.

നിലവിലെ നിയമം സ്ത്രീകള്‍ക്കിടയില്‍ ഭാഗികമായി സംരക്ഷണം നല്‍കുന്നൊള്ളൂ എന്നും മരുമക്കള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ അമ്മായിഅമ്മമാര്‍ക്ക് പലപ്പോഴും നിയമം തിരിച്ചടിയാകുന്നു. നിയമ ദുരുപയോഗം തടയാന്‍ അമ്മായിഅമ്മമാര്‍ക്കുകൂടി സംരക്ഷണം നല്‍കുന്ന വിധം ഭേദഗതി ചെയ്യണമെന്നാണ് വനിത ശിശുക്ഷേമമന്ത്രി മേനകാഗാന്ധിയുടെ നിലപാട്. സ്വത്ത് തര്‍ക്കങ്ങളുടെ പേരില്‍ അമ്മായി അമ്മമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പീഡനം അനുഭവിക്കേണ്ട് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുവെങ്കിലും ഗാര്‍ഹിക പീഡനപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കാനോ പീഡനം ഏല്‍പ്പിക്കുന്ന മരുമക്കള്‍ക്കോ, മക്കള്‍ക്കോ എതിരെ നിയമനടപടി സ്വീകരിക്കാനേ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള കേസുകളില്‍ സ്ത്രീധനനിയമപ്രകാരമാണ് മക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഇതിനാണെങ്കില്‍ പരിമിതിയേറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിയമം പരിഷ്‌കരിക്കണമെന്ന് മേനകാ ഗാന്ധി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ മകനെ സംരക്ഷിക്കാന്‍ അമ്മക്ക് എതിര്‍കേസ് നല്‍കാന്‍ സാധിക്കും. ഇത് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ വഴിയൊരുക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!