പാലക്കാട് : അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ഝാര്‍ഖണ്ട് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അനേ്വഷണത്തിന്റെ ഭാഗമായി ഝാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച് കേരളത്തിലെത്തിയിരുന്നു. സമാനമായ കേസ് കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും അനേ്വഷിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു നേരെയും കേസെത്തിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.
മെയ് 24 നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേസ്റ്റേനില്‍ വെച്ച് പാട്‌ന – എറണാകുളം ട്രെയിനില്‍ വെച്ച് പോലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട് മുക്കം അനാഥാലയത്തിലേക്ക് എത്തിയവരായിരുന്നു ഇവര്‍.
കുട്ടികളെ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷെക്കീല്‍ അക്തര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




