ഹൈദരാബാദ് : തെന്നിന്ത്യന്‍ താരം രംഭക്കും, കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീപീഡനത്തിന് ബന്‍ജറ പോലീസ് കേസെടുത്തു. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവി നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രംഭയുടെ സഹോദരന്‍ ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കിടേശ്വര്‍ റാവു, ഉഷാറാണി എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വിവാഹതിയായ സ്ത്രീയോടുള്ള ക്രൂരത, സ്ത്രീധന നിരോധനത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രംഭയും കുടുംബാംഗങ്ങളും ഒരു വര്‍ഷത്തോളമായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചു വരികയാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഹൈദരാബാദ് നംപള്ളി ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് ബന്‍ജറ ഹില്‍സ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.




