തിരൂരങ്ങാടി: തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അഞ്ച് വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചന്തപ്പടിയില്‍ ബസും, സ്‌കോര്‍പ്പിയോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്കും കക്കാട് ജങ്ഷനില്‍ ബൈക്കും, കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്കും പരിക്കേറ്റു. വലിയ പറമ്പില്‍ ഗ്യാസ് ടാങ്കറും, കാറും, ജീപ്പുംകൂട്ടിയിടിച്ച് ആര്‍ക്കും പരിക്കില്ല. കൂരിയാട് മാര്‍ബിള്‍ കയറ്റിയ ലോറി റോഡരുകിലേക്ക് മറിഞ്ഞു. മൂന്നിയൂര്‍ ആലിന്‍ ചുവട്ടില്‍ കാറും, ഓട്ടോയും കൂട്ടിയിടിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



