Section

malabari-logo-mobile

വിജയ് യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഇനി ഇല്ല; വിജയ് മക്കള്‍ ഇയക്കം പിരിച്ചു വിട്ടതായി പിതാവ് ചന്ദ്രശേഖര്‍ കോടതിയില്‍

HIGHLIGHTS : ചെന്നൈ: നടന്‍ വിജയിയുടെ പേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി വിജയ് മക്കള്‍ ഇയക്കം പിരിച്ചു വിട്ടതായി നടന്റെ പിതാവ്. ചെന്നൈ സിവില്‍ കോടതിയില്‍ വിജ...

ചെന്നൈ: നടന്‍ വിജയിയുടെ പേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി വിജയ് മക്കള്‍ ഇയക്കം പിരിച്ചു വിട്ടതായി നടന്റെ പിതാവ്. ചെന്നൈ സിവില്‍ കോടതിയില്‍ വിജയിയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പാര്‍ട്ടി പിരിച്ചു വിട്ടതായി അറിയിച്ചിരിക്കുന്നത്.

2021 ഫെബ്രുവരി 28ന് മുന്‍കൂട്ടി അറിയിച്ചത് പ്രകാരം വിജയ് മക്കള്‍ ഇയക്കത്തിലെ എല്ലാ അംഗങ്ങളേയും വിളിച്ചു വരുത്തി ജനറല്‍ ബോഡി യോഗം ചേര്‍ന്നുവെന്നും ഈ യോഗത്തില്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ തീരുമാനിച്ചതായുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

sameeksha-malabarinews

മാതാപിതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെ വിജയ് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

മാതാപിതാക്കള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പതിനൊന്ന് പേര്‍ തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും പ്രചരണങ്ങള്‍ക്കും ആളുകളെ സംഘടിപ്പിക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്.

വിജയ് മക്കള്‍ ഇയക്കം ഇനി ഇല്ലെന്നും തങ്ങളാരും ഇതില്‍ അംഗങ്ങളല്ലെന്നും വ്യക്തമാക്കിയ സത്യവാങ്മൂലത്തില്‍ നടന്‍ വിജയിയുടെ ആരാധകരായി തങ്ങള്‍ തുടരുമെന്നും എസ്എ ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

2020 ലാണ് വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ പാര്‍ട്ടി എസ്എ ചന്ദ്രശേഖര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിജയും രംഗത്തെത്തി. പിതാവ് രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരാധകര്‍ ഈ പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും താരം വ്യക്തമാക്കി.

തന്റെ പേരോ ചിത്രങ്ങളോ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!