എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം അടുത്തമാസം

എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനം തുറക്കും. അന്തിമജോലികള്‍ പുരോഗമിക്കുന്നു. കെ ടി ജലീല്‍ എംഎല്‍എ മുന്‍കൈയെടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 13.6 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ചൊവ്വാഴ്ച പാലം പ്രവൃത്തി എംഎല്‍എ വിലയിരുത്തി. ഒരിഞ്ച് സ്ഥലംപോലും ഏറ്റെടുക്കാതെ പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടെയാണ് പാലം കടന്നുപോകുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു.

യുഡിഎഫ് ഭരണകാലത്താണ് പാലമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍ ആവശ്യമായ നടപടിയുണ്ടായില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ പണം അനുവദിച്ചു. പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണം തുടങ്ങി. നാട്ടുകാര്‍ നല്ലനിലയില്‍ സഹകരിച്ചു.

കച്ചവടക്കാര്‍ക്ക് പ്രയാസമുണ്ടായെന്നത് യാഥാര്‍ഥ്യമാണ്. ബുദ്ധിമുട്ടുകള്‍ സ്വാഭാവികമായിട്ടുതന്നെ പ്രദേശവാസികള്‍ നേരിട്ടുവെന്നത് എടുത്തുപറയണം. കഞ്ഞിപ്പുര -മൂടാല്‍ ബൈപാസ് പ്രവൃത്തി പുരോഗതിയിലാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത യാത്ര സാധ്യമാകുമെന്നും എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വട്ടംകുളം പഞ്ചായത്ത് അംഗം യു പി പുരുഷോത്തമനും ഒപ്പമുണ്ടായി.

 

Share news
error: Content is protected !!
Scroll to Top