പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സിദ്ദുവിന് പിന്നാലെ രണ്ട് മന്ത്രിമാരും രാജിവെച്ചു

നവ്ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മന്ത്രിമാരായ റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് ഏറ്റവും ഒടുവിലായി രാജിവെച്ചത്.

പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും നേരത്തെ രാജിവച്ചിരുന്നു. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് സിദ്ദു രാജിക്കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top