‘കനയ്യ കുമാറിന്റെ വരവോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ ആവട്ടെ’; എംഎൽഎ മുഹമ്മദ് മുഹ്സിൻ

പാര്‍ട്ടി വിട്ട കനയ്യകുമാറിനെ വിമര്‍ശിച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ഇത് വരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം കനയ്യ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും. കോണ്‍ഗ്രസില്‍ നിന്ന് ചേക്കേറുന്ന ആദ്യത്തെ ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവല്ല കനയ്യ കുമാര്‍ എന്ന് പറഞ്ഞ അദ്ദേഹം കനയ്യയുടെ വരവോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രക്ഷപ്പെടുമെങ്കില്‍ ആവട്ടേയെന്നും കോണ്‍ഗ്രസിന് വേണ്ടത് കനയ്യയുടെ ക്രൗഡ് പുള്ളര്‍ ഇമേജാണെന്നും മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ പ്രതികരിച്ചു.

ഇന്ന് വൈകീട്ടോടെയാണ് കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. എഐസിസി ആസ്ഥാനത്തെത്തി കനയ്യ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.

കനയ്യകുമാറിനെ സിപിഐയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അറിയിച്ചു. കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ വഹിച്ചിരുന്നത് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു.

പശ്ചാത്താപം കാരണമാണ് പാര്‍ട്ടി വിടുന്നതെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. കനയ്യ കുമാര്‍ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു.
സ്ഥാനങ്ങള്‍ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാര്‍ ഉച്ചയ്ക്ക് 01.10ന് പാര്‍ട്ടിക്ക് കത്ത് നല്‍കി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് കനയ്യ കുമാര്‍ കത്തില്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top