ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനല്ലാതെ ആര്‍ക്കും കഴിയില്ല: കനയ്യ കുമാര്‍

Crores of youngsters feel that this country can’t be saved without saving Congress: Kanhaiya Kumar

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: സംസ്‌കാരം, മൂല്യം, പാരമ്പര്യം എന്നിവ നശിപ്പിക്കുന്ന ഒരു ചിന്താധാരയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നു കനയ്യ കുമാര്‍. കോണ്‍ഗ്രസ് തകര്‍ന്നാല്‍ രാജ്യം തകരും. രാജ്യം 1947ന് മുന്‍പേ ഉള്ള സ്ഥിതിയിലേക്കു പോയി. ഇന്ത്യയുടെ ചരിത്രം പേറുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷം തളര്‍ന്നാല്‍ രാജ്യത്ത് ഏകാധിപത്യം വളരും. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനല്ലാതെ ആര്‍ക്കും കഴിയില്ലെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സിപിഐയോടു നന്ദിയുണ്ട്. പക്ഷേ വലിയ പ്രതിപക്ഷ പാര്‍ട്ടിയെ നിലനിര്‍ത്തണം. കോണ്‍ഗ്രസ് നിലനിന്നാലേ രാജ്യം നിലനില്‍ക്കുവെന്നും കനയ്യ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെന്നും അതു നേരിടാന്‍ കോണ്‍്ഗ്രസിനേ കഴിയൂവെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുവച്ചാണ് യുവനേതാക്കളെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. ജിഗ്നേഷ് മേവാനി പാര്‍ട്ടി ആംഗത്വം പിന്നീടു സ്വീകരിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പ്രതിരൂപമാണ് കനയ്യയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. മതമൗലികവാദത്തിനെതിര വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ അദ്ദേഹം പോരാടി. കനയ്യയുടെ വരവ് പാര്‍ട്ടിക്ക് ആവേശം നല്‍കുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •