Section

malabari-logo-mobile

വള്ളിക്കുന്ന് അത്താണിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി മന്ത്രി പ്രഖ്യാപിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതി പ്രഖ്യാപനവും 55 ലക്ഷം രൂപ ...

പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതി പ്രഖ്യാപനവും 55 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യസാമൂഹിക നീതിവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികളുട തോത് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ പഞ്ചായത്ത് തലങ്ങളില്‍ ശുചിത്വസമിതിയുടെയും ആരോഗ്യ സേനയുടെയും പ്രവര്‍ത്തനം സജീവമാക്കണം. ജനങ്ങള്‍ രോഗപ്രതിരോധ കാര്യങ്ങളില്‍ കൂടുതല്‍ ബോധവാന്‍മാരാകണമെന്നും സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് ജനകീയ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഈ സര്‍ക്കാര്‍ ജില്ലയ്ക്ക് മാത്രമായി ആരോഗ്യമേഖലയില്‍ ഇതുവരെ 275 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതില്‍ അഞ്ച് തസ്തിക അത്താണിക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് നല്‍കിയതെന്നും മന്ത്രി ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.

പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. ആരോഗ്യകേരളം ഡിപിഎം ഡോ.ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മുഹമ്മദ് ഇസ്മായില്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കലാം മാസ്റ്റര്‍, വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിന്ദു, വികസന സ്ഥിര സമിതി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍, ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ കെ.എം.പി ഹൈറുന്നീസ, ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ ഇ.ദാസന്‍, കേരള ആഭരണ നിര്‍മ്മാണക്ഷേമനിധി ബോര്‍ഡ് വിപി സോമസുന്ദരന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്സല്‍, തിരൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി പ്രഭാകരന്‍, പ്രീതറാണി, ബിന്ദു പുഴക്കല്‍, ആര്‍ദ്രം ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജാത, പഞ്ചായത്തംഗങ്ങളായ പട്ടയില്‍ ബാബുരാജന്‍, ലക്ഷ്മി ഒടുക്കത്തില്‍, വേലായുധന്‍ കായമ്പടം, ഉണ്ണിമൊയ്തു, കെപി മുഹമ്മദ് മാസ്റ്റര്‍, എം പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വിഎന്‍ ശോഭന സ്വാഗതവും അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം സുരേഷ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

ആശുപത്രി അങ്കണത്തില്‍ തന്നെ ഒരുക്കിയ പുതിയ കെട്ടിടത്തില്‍ അമ്മമാര്‍ക്കും
കുട്ടികള്‍ക്കുമുള്ള പ്രതിരോധകുത്തിവെയ്പ്പ് കേന്ദ്രവും ആശുപത്രി ഓഫീസുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ പരിശോധന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെ ദീര്‍ഘിപ്പിച്ചും ആധുനിക സൗകര്യങ്ങളൊരുക്കിയും രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയും പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!