Section

malabari-logo-mobile

ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയും പരിവാര്‍ പരപ്പനങ്ങാടിയും സംയുക്തമായി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാനം നടന്നു. പ്രസന്റേഷന്‍ സ്‌...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയും പരിവാര്‍ പരപ്പനങ്ങാടിയും സംയുക്തമായി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാനം നടന്നു. പ്രസന്റേഷന്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ വി.വി ജമീല ടിച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരിവാര്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ലത്തീഫ് തെക്കേപ്പാട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പരിവാര്‍ പ്രസിഡന്റ് മുഹമ്മദ് മാളിയേക്കല്‍ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഹനീഫ, സെക്രട്ടറി വിശ്വനാഥന്‍, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, ഹനീഫ കൊടപ്പാളി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ ഉസ്മാന്‍, ഡോ.അബ്ദുല്‍ മുനീര്‍, വി.പി സോമസുന്ദരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി നഗരസഭയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!