Section

malabari-logo-mobile

ന്യൂനപക്ഷ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് പോസ്റ്റ് മാരിറ്റല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും;മന്ത്രി ഡോ.കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്കായി പോസ്റ്റ് മാരിറ്റല്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കുമെന്ന് ഉ...

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്കായി പോസ്റ്റ് മാരിറ്റല്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സെന്ററുകളിലെ പരിശീലകര്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വിവാഹമോചനങ്ങളും വിവാഹിതര്‍ക്ക് ഇടയിലുള്ള തര്‍ക്കങ്ങളും കൂടിവരികയാണ്. ഇതിന്റെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങ് ക്യാമ്പുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സെന്ററുകള്‍ വ്യാപിപ്പിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടും. കൗണ്‍സിലിങ് സെന്ററുകള്‍ സ്ഥിരം സംവിധാനമാക്കി നിലനിര്‍ത്താനുള്ള ശ്രമം നടത്തും. ഇതിനകം സംസ്ഥാനത്ത് 14093 പഠിതാക്കള്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സെന്റുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഡോ.എ.ബി മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.അബ്ദുല്‍ ഹമീദ്, വളാഞ്ചേരി മൈനോറിറ്റി കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ കെ.പി ഹസന്‍, പെരിന്തല്‍മണ്ണ മൈനോരിറ്റി കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ റജീന എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!