Section

malabari-logo-mobile

മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി

HIGHLIGHTS : മലപ്പുറം: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ചാലും പിടിവീഴു...

മലപ്പുറം: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ചാലും പിടിവീഴും. നിയമം കര്‍ശനമാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. ആദ്യ ഘട്ടമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി വരികയാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യും.

മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കും വിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്‌കരണം നടത്തിയാലുള്ള നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്.

sameeksha-malabarinews

ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ കോഡിനേറ്റര്‍ പി രാജു, ജനകീയാസൂത്രണം കോഡിനേറ്റര്‍ എ.ശ്രീധരന്‍, കില ഫാക്കല്‍റ്റികളായ വി.പി ശശികുമാര്‍, വി.സി ശങ്കരനാരായണന്‍, സിദ്ദീഖ് വടക്കന്‍, വരുണ്‍ പ്രഭാകരന്‍, മോഹനന്‍, വി.എസ് അരുണ്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!