Section

malabari-logo-mobile

ആറുമാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍

HIGHLIGHTS : Vaccine for children within six months

ന്യൂഡല്‍ഹി: ആറുമാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനവാല. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് അദാര്‍ പൂനവാല ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സുവരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും പൂനവാല പറഞ്ഞു.

ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്‌സ് വാക്‌സിന്‍ കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്‌നിക് ഷോട്ടുകളും സെറം ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നുണ്ട്.

sameeksha-malabarinews

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!