Section

malabari-logo-mobile

ക്വാറന്റൈനില്‍ പഴയ ഹോബി പൊടിതട്ടിയെടുത്തു; ഇപ്പോള്‍ വരുമാനം 15 ലക്ഷം രൂപ

HIGHLIGHTS : Fruit hobby dusted off in quarantine; The current income is Rs 15 lakh

ജെയ്ക്ക് കെന്‍യോണ്‍ തന്റെ 29-ാം ജന്മദിനത്തില്‍ കോവിഡ് ബാധിച്ച് ക്വാറന്റൈനിലായപ്പോഴാണ് തന്റെ പഴയൊരു ഹോബി പൊടിതട്ടിയെടുത്തത്. സ്പീച്ച് പാത്തോളജിസ്റ്റ് എന്ന തിരക്കേറിയ ജോലിയില്‍ നിന്ന് ഇടവേള എടുക്കാന്‍കിട്ടിയ സമയം കൂടിയായിരുന്നു ജെയ്ക്കിന് ക്വാറന്റൈന്‍ ജീവിതം. ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങളിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ചിന്തയായിരുന്നു ഹോബിയിലേക്കുള്ള മടക്കമെന്ന് ജെയ്ക്ക് പറയുന്നു. നൂലുകളിലും ചരടുകളിലും ഒക്കെ ഹാന്‍ഡ് ഡൈ പൂശുന്ന ഹോബി ഇന്ന് ജെയ്ക്കിന്‌ നേടികൊടുക്കുന്നത് 15 ലക്ഷം രൂപയാണ്.

കഴിഞ്ഞ വര്‍ഷം 1.5 രൂപയായിരുന്നു ഷോപ്പിഫൈയില്‍ വഴിയുള്ള വില്‍പ്പനയിലൂടെ ജെയ്ക്കിന്‌
നേടിയിരുന്നത്. 28 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെയുള്ള ഉല്പന്നങ്ങളാണ് വിറ്റഴിക്കുന്നത്. പ്രതിമാസം 200 മുതല്‍ 500 വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.

sameeksha-malabarinews

ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് നെയ്ത്തുകാരുമായി ചേര്‍ന്ന് കരകൗശല വസ്തുക്കളും നിര്‍മിച്ച് നല്‍കുന്നുണ്ടെങ്കിലും ഹാന്‍ഡ് മെയിഡ് ഡയിങ്ങില്‍ നിന്നാണ് മുഴുവന്‍ വരുമാനവും.

ജോലി രാജിവെച്ച് സംരംഭകനായി മാറിയിരിക്കുകയാണ് ജെയ്ക്ക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!