കാമുകിയുടെ ഫോണ്‍ ഫെയ്‌സ് ഐഡി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് 18 ലക്ഷം തട്ടി

ബീജിങ്: കാമുകി ഉറങ്ങിക്കിടക്കവേ ഫെയ്‌സ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കാമുകന്‍ 18 ലക്ഷം രൂപ തട്ടിയെടുത്തു. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. സംഭവത്തില്‍ 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

പ്രതി തന്റെ കാമുകിയുടെ ഫോണില്‍ അവളുടെ അലിപേ അക്കൗണ്ടിലേക്ക് പ്രവേശനം നേടുന്നതിന് ഫെയ്‌സ് ഐഡി ഉപയോഗിക്കുകയായിരുന്നുവെന്നു കോടതി കണ്ടെത്തി. ഇരയുടെ വിരലടയാളം ഉപയോഗിച്ചാണ് അവളുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. വാവേ കമ്പനി നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അവളുടെ അലിപേ അക്കൗണ്ടിലേക്ക് ആക്സസ് ലഭിച്ചുകഴിഞ്ഞതോടെ, പ്രതി അവളുടെ അക്കൗണ്ടിന്റെ പാസ് വേഡ് മാറ്റി അവളുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

വലിയ തോതിലുള്ള ചൂതാട്ട കടങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നമ്മുടെ ഉപകരണങ്ങളില്‍ ഇന്ന് സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പോരായ്മകളുടെ യാഥാര്‍ത്ഥ്യമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Share news
error: Content is protected !!
Scroll to Top