അപകടത്തിൽ മരണപ്പെട്ടയാളുടെ ബൈക്ക് ദുരുപയോഗം ചെയ്തതിന് മലപ്പുറത്ത് 2 പൊലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: മരണപ്പെട്ടയാളുടെ ബൈക്ക് ദുരുപയോഗം ചെയ്ത പൊലീസുകാർക്ക് സസ്പെൻറ് ചെയ്തത്. മലപ്പുറം കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്‌.

കഴിഞ്ഞ ഓഗസ്റ്റിൽ ആതവനാട് പൂളമംഗലത്ത് താമസിച്ചിരുന്ന കർണ്ണാടക സ്വദേശി വിൻസെൻ്റ് എന്നവരുടെ TN 30 S 9870 ബൈക്ക് വെട്ടിച്ചിറക്കടുത്ത് വെച്ച് മിനിലോറിയുമായി കൂട്ടിയിടിക്കുകയും അപകടത്തിൽ വിൻസെൻ്റ് മരണപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് അന്വേഷണത്തിനായി സ്റ്റേഷനിൽ സൂക്ഷിച്ച ഇദ്ദേഹത്തിന്റെ ബൈക്ക് ബന്ധുക്കൾക്ക് തന്നെ വിട്ടു കൊടുത്തെന്ന രേഖയുണ്ടാക്കി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മലപ്പുറം എസ്പി സുജിത്ത് ദാസിൻ്റെ നിർദ്ധേശപ്രകാരം അന്വേഷണം നടത്തി സസ്പെൻഡ് ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top