തിരൂരങ്ങാടിയില്‍ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

തിരൂരങ്ങാടി: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ കല്‍ക്കത്ത സ്വദേശി സുബല്‍(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെന്നല ചെമ്മേരിപ്പാറയിലെ സ്വകാര്യ കോര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാരണം വ്യക്തമല്ല.

തിരൂരങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി പൊന്നാനി ഐവര്‍മഠത്തില്‍ ശവസംസ്‌കാരം നടത്തി.

Share news
error: Content is protected !!
Scroll to Top