Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പ്രവേശനം 13 വരെ അപേക്ഷിക്കാം

HIGHLIGHTS : under graduate course admission in calicut university

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് 13-ന് വൈകീട്ട് 3 മണി വരെ അപേക്ഷിക്കാം. ക്യാപ് രജിസ്‌ട്രേഷന്‍, മാന്റേറ്ററി ഫീ എന്നിവക്കുള്ള ലിങ്ക് 13-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.  പി.ആര്‍. 1273/2021

പുതിയ കോഴ്‌സുകളും കോളേജുകളും ; രേഖകള്‍ സമര്‍പ്പിക്കണം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. കോളേജുകള്‍ക്ക് അനുമതി ലഭിച്ചവര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ച അഫിലിയേറ്റഡ് കോളേജുകള്‍      200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളും സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407112  പി.ആര്‍. 1274/2021

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!