കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സി.ഡി.ഒ.ഇ. മൂന്നാം വര്‍ഷ ട്യൂഷന്‍ ഫീ

സി.ഡി.ഒ.ഇ. മൂന്നാം വര്‍ഷ ട്യൂഷന്‍ ഫീ

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (സി.ഡി.ഒ.ഇ.) വിഭാഗത്തിന് കീഴില്‍ 2022-ല്‍ പ്രവേശനം നേടിയ (CBCSS-UG) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷ (അഞ്ച്, ആറ് സെമസ്റ്റര്‍) ട്യൂഷന്‍ ഫീ പിഴ കൂടാതെ മെയ് അഞ്ച് വരെയും 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സി.ഡി.ഒ.ഇ. വെബ്സൈറ്റില്‍ https://sde.uoc.ac.in/ . ഫോണ്‍: 0494-2407356.

പരീക്ഷാഫലം

മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 (2019 മുതല്‍ 2021 വരെ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഏപ്രില്‍ 2024 (2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.കോം., എം.എ. സോഷ്യോളജി (CCSS) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. / ബി.സി.എ. നവംബര്‍ 2023 റഗുലര്‍ (CBCSS) / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (CU-CBCSS) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് (CBCSS-PG) നവംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top