Section

malabari-logo-mobile

തൃശൂരില്‍ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ടു ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍

HIGHLIGHTS : Two doctors, including a gynecologist, are under vigilance in Thrissur

തൃശൂര്‍: ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. രോഗിയില്‍ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ആഷിക്ക് ഉടന്‍തന്നെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്.

ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ നിന്നാണ് ഇവരെ കയ്യോടെ പിടികൂടിയത്.

sameeksha-malabarinews

താലൂക്ക് ആശുപത്രിയിലെ രോഗിയായ ഭാര്യയുടെ ഓപ്പറേഷനാണ് ആഷിക്കില്‍ നിന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇവര്‍ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തെത്തിയാണ് ആഷിക്ക് കൈക്കൂലി നല്‍കിയത്. ഇത് വാങ്ങുന്നതിനിടയിലാണ് ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയിലായത്. പ്രദിപ് കോശി 3000 രൂപയും വീണാ വര്‍ഗ്ഗീസ് 2000 രൂപയുമാണ് കൈപ്പറ്റിയത്.

വിജിലന്‍സ് ഡി വൈ എസ് പി ജിംബോള്‍ സി ജി, എറണാകുളം വിജിലന്‍സ് ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്‍, സി പി ഒ വിബീഷ് കെ വി, സി പി ഒ സൈജു സോമന്‍, സി പി ഒ അരുണ്‍, സി പി ഒ ഗണേഷ്, എ എസ് ഐ ബൈജു, എ എസ് ഐ കരുണന്‍, ഡബ്യൂ സി പി ഒ സിന്ധു, ഡബ്യൂ സി പി ഒ സന്ധ്യ, രതീഷ് എന്നിവര്‍ പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!