Section

malabari-logo-mobile

ലോറിക്കടിയില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍

HIGHLIGHTS : The traffic police officer held the hands of the two people under the lorry

കോഴിക്കോട്: ലോറിക്കടിയില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ആ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്.

കോഴിക്കോട് മാലാപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇന്നലെയാണ് അപകടമുണ്ടായത്. കോഴിക്കോട് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീകള്‍ ലോറിക്ക് തൊട്ടുമുന്നില്‍ വച്ച് വാഹനത്തില്‍ നിന്നും നിയന്ത്രണം വിട്ട് താഴെ വീഴുകയും ലോറിയുടെ ടയറുകള്‍ക്ക് സമീപത്തേക്ക് പതിക്കുകയും ചെയ്യുന്നതായി വിഡിയോയിലുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു നിമിഷം പോലും പാഴാക്കാതെ ചുറ്റുമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുകയും രണ്ടുപേരേയും ലോറിക്കടിയില്‍ പിടാതെ വലിച്ചെടുക്കുകയുമായിരുന്നു.

sameeksha-malabarinews

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് ലിജേഷിന്റെ അവസരോചിത ഇടപെടലിലാണ് രണ്ടു ജീവനുകള്‍ രക്ഷപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!