Section

malabari-logo-mobile

നവി മുംബൈയില്‍ മരണം മൂന്നായി

HIGHLIGHTS : Three killed in Navi Mumbai

മുംബൈ: നവി മുംബൈയില്‍ ഉറാനിലും സന്‍പാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്.

ഉറാന്‍ മാര്‍ക്കറ്റില്‍ ഒരു ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് പച്ചക്കറി വില്‍പ്പനക്കാരി നിത നായിക്കും (50) കാല്‍നടയാത്രക്കാരിയായ സുനന്ദഭായ് ഗാരത്തും (55) കൊല്ലപ്പെട്ടത്. നീത നായിക്ക് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. വാഷിയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് സുനന്ദഭായ് മരണപ്പെട്ടത്.

sameeksha-malabarinews

പാം ബീച്ച് റോഡിലൂടെ സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെയാണ് ഐരോളി നിവാസിയായ വിശാല്‍ നരല്‍കര്‍ (35) വഴിവിളക്ക് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്. പുലര്‍ച്ചെ സന്‍പാഡയിലെ മൊറാജ് സര്‍ക്കിളിന് സമീപമാണ് സംഭവം

മുംബൈ തീരത്ത് 160 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ തീരം തൊടുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ ഓറഞ്ചു അലര്‍ട്ട് പ്രഖാപിച്ചിരുന്നു. നഗരത്തില്‍ രാവിലെ മുതല്‍ അനുഭവപ്പെട്ട കനത്ത മഴയും ശക്തിയായ കാറ്റും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. മരങ്ങള്‍ കടപുഴകി വീണും കെട്ടിടത്തിന്റെ ജീര്‍ണിച്ച ഭാഗങ്ങള്‍ തകര്‍ന്ന് വീണുമാണ് നാശ നഷ്ടങ്ങള്‍ സംഭവിച്ചത്.

മുംബൈയില്‍ മൈതാനങ്ങളിലടക്കമുള്ള താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് അറന്നൂറോളം രോഗികളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, മോണോറെയില്‍ കൂടാതെ ബാന്ദ്ര സീ ലിങ്ക് പാതയും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അടച്ചിട്ടിരുന്നു. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് മുംബൈ നഗരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!