Section

malabari-logo-mobile

വാക്‌സിന്‍ എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്രസമിതി

HIGHLIGHTS : Bleeding and blood clots in vaccinated people; The Central Committee said it should not be taken seriously

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷിക്കുന്നത്ര കേസുകളേ ഇങ്ങനെയുണ്ടായിട്ടുള്ളൂവെന്നും അത് വളരെക്കുറവാണെന്നും കുത്തിവെപ്പിന്റെക പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

വാക്സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ച സമിതിയാണ് എഇഎഫ്‌ഐ (അഡ്വേഴ്സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യുണൈസേഷന്‍). ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് പിന്നാലെ രക്തസ്രാവവും രക്തം കട്ടപിടിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ചുപേരില്‍ മാത്രമെന്ന് എഇഎഫ്‌ഐ കണ്ടെത്തി. 700 കേസുകളില്‍ ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കി. ഇതില്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതെന്നും സമിതി പറയുന്നു.

sameeksha-malabarinews

അതേസമയം രാജ്യത്ത് ഇന്നലെ 2,81,386 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4106 പേര്‍ രോഗബാധിതരായി മരണപ്പെട്ടു. കരിച്ചത്. ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്.

പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!