Section

malabari-logo-mobile

വനിതാ സ്പീക്കര്‍; ചരിത്രം കുറിക്കുമോ എന്ന് ഇന്നറിയാം

HIGHLIGHTS : Women speaker; Today we know whether history will be written

തിരുവനന്തപുരം: പിണറായി വിജയനു കീഴില്‍ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപീകരണത്തിലേക്ക് സിപിഎം കടന്നു. ഭരണത്തുടര്‍ച്ചയെന്ന ചരിത്ര നേട്ടത്തിനൊപ്പം ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രം കൂടി രണ്ടാം പിണറായി സര്‍ക്കാറിലുണ്ടാകുമോയെന്ന് ഇന്നറിയാം.

മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് ആറന്മുളയില്‍നിന്നുള്ള ജനപ്രതിനിധിയാണ് വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ല പൂര്‍ണമായി ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്നു. ഈ അവസരത്തില്‍ വീണയ്ക്ക് സ്പീക്കര്‍ പദവിയല്ലെങ്കില്‍ മന്ത്രിസ്ഥാനവും പരിഗണിച്ചേക്കും. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തുതുടങ്ങിയ സഭാ ടി.വി. കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യംകൂടി വീണ സ്പീക്കറാകുന്നതിലുണ്ട്.

sameeksha-malabarinews

ശൈലജയ്ക്ക് പുറമേ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അഞ്ചുപേര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ടിപി രാമകൃഷ്ണന്‍, എംഎം മണി, എ.സ്. മൊയ്തീന്‍, കടകംപുള്ളി സുരേന്ദ്രന്‍, കെടി ജലീല്‍ എന്നിവരാണിത്. ഇവരില്‍ ആര്‍ക്കെങ്കിലും രണ്ടാംതവണ നല്‍കുമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക. ഇന്ന് രാവിലെ സിപിഎം സെക്രട്ടേറിയറ്റും ഉച്ചയ്ക്ക്‌ സംസ്ഥാനസമിതിയും ചേരും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!