Section

malabari-logo-mobile

കിഴക്കിനിയകത്ത് മഹമൂദ് നഹ നിര്യാതനായി

HIGHLIGHTS : Mahmoud Naha passes away

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കിഴക്കിനിയകത്ത് മഹ്മൂദ് നഹ (87) നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ആന്റ് ചാരിറ്റി സെന്ററിന്റെയും അതിനു കീഴിലുള്ള ഇശാഅത്തുല്‍ ഇസ്ലാംഅറബിക് കോളേജ്, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പരപ്പനങ്ങാടി ഐ ടി ഐ, ഇസ്ലാഹിയ്യ മദ്രസ്, പരപ്പനങ്ങാടി അനാഥാലയം, മസ്ജിദ് അമീന്‍ മുഹമ്മദ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥാപകനും ദീര്‍ഘ കാലത്തെ ജനറല്‍ സെക്രട്ടറിയും മാനേജറുമായിരുന്നു.

പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ സ്‌കൂളിന്റെ ദീര്‍ഘ കാലത്തെ മാനേജറുമായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി അംഗമായിരുന്നു. കേരള നദ്വത്തുല്‍ മുജാഹിദീന്റെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. പരപ്പനങ്ങാടിയിലെ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യം കൂടിയായിരുന്ന അദ്ദേഹം.

sameeksha-malabarinews

മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ അവുക്കാദര്‍ കുട്ടി നഹയുടെ ജ്യേഷ്ഠന്‍ സൂപ്പിക്കുട്ടി നഹയുടെ മകനാണ് മഹ്മൂദ് നഹ. അവുക്കാദര്‍ കുട്ടി നഹയുടെ മകള്‍ ആയിശ ബീവിയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഹമീദ് നഹ, അബ്ദുല്‍ മുനീര്‍ നഹ, ഹസീന. മരുമക്കള്‍: ബഷീര്‍, ബേബി, തസ്‌നി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!