Section

malabari-logo-mobile

‘ടൗട്ടെ’ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം

HIGHLIGHTS : Heavy damage at 'Taukte' Vizhinjam port construction site

തിരുവനന്തപുരം: ‘ടൗട്ടെ’ചുഴലിക്കാറ്റില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം. പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി,ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്.

കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു. ഇതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്.

sameeksha-malabarinews

2017 ല്‍ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു.നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പദ്ധതി ഇനിയും വൈകാനാണ് സാധ്യത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!