Section

malabari-logo-mobile

സിപിഎം-സിപിഐ പാര്‍ട്ടികളുടെ നേതൃയോഗം ഇന്ന്; മന്ത്രിമാര്‍ ആരെന്നറിയാം

HIGHLIGHTS : CPI -CPM leadership meeting today; You know who the ministers are

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ തീരുമാനിക്കാന്‍ സിപിഎം സിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നു നടക്കും. വൈകിട്ട് നാലിന് നടക്കുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുംഅവസരം നല്‍കിയായിരിക്കും പ്രധാന പാര്‍ട്ടികള്‍ മന്ത്രിമാരെ തീരുമാനിക്കുക.

രാവിലെ സിപിഐഎം സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേര്‍ന്നായിരിക്കും 12 മന്ത്രിമാരെയും സ്പീക്കറെയും തെരഞ്ഞെടുക്കുക. പിണറായി വിജയനും കെകെ ശൈലജയ്ക്കും പുറമേ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസ്, എം.ബി രാജേഷ്‌, വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, വി. ശിവന്‍കുട്ടി എന്നിവരുമുണ്ട് പരിഗണനാ പട്ടികയില്‍.

sameeksha-malabarinews

കാനത്തില്‍ ജമീല, വി. അബ്ദുറഹ്മാന്‍, പി. നന്ദകുമാര്‍ എന്നീ പേരുകളും സജീവം. സ്പീക്കര്‍ സ്ഥാനത്തേക്ക് വീണാ ജോര്‍ജിന്റെയും കെ.ടി ജലീലിന്റെയും പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ലോകായുക്ത വിധി കെ.ടി ജലീലിന് പ്രതികൂലമായേക്കാം.

രാവിലെ ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയും തുടര്‍ന്ന് ഓണ്‍ലൈനായി ചേരുന്ന കൗണ്‍സിലുമാണ് സിപിഐഎം മന്ത്രിമാരെ തീരുമാനിക്കുക. പി. പ്രസാദും കെ. രാജനും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. സി. കെ വിജയനായിരിക്കും സിപിഐയുടെ മലബാര്‍ പ്രാതിനിധ്യം. കൊല്ലത്ത് നിന്ന് ജെ. ചിഞ്ചുറാണിയോ പി.എസ് സുപാലോ എന്ന് വ്യത്യസ്ഥ അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകം.

ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍. എന്‍സിപിയുടെ മന്ത്രിയായി ആദ്യ ടേമില്‍ എ.കെ ശശീന്ദ്രന്‍ വരുമെന്നാണ് സൂചന. പിന്നീട് തോമസ്. കെ. തോമസിന് മന്ത്രിസ്ഥാനം കൈമാറിയേക്കും. ജനതാദള്‍ എസിന്റെ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ തീരുമാനിച്ചെങ്കിലും ടേം അടിസ്ഥാനത്തില്‍ ആണോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമേയാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!