ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88 രൂപ 12 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ 85 പൈസയും ഡീസലിന് 89 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയര്‍ന്നത്

 

Share news
error: Content is protected !!
Scroll to Top