Section

malabari-logo-mobile

തൂവല്‍തീരത്തെത്തിയ വിനോദസഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഭീഷണപ്പെടുത്തി പണം തട്ടിയ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

HIGHLIGHTS : താനൂര്‍ : താനൂര്‍ ഒട്ടുംപ്പുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്ര...

താനൂര്‍ : താനൂര്‍ ഒട്ടുംപ്പുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പോലീസ്പിടികൂടി. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുട്ടിച്ചിന്റെ പുരക്കല്‍ ജെയ്‌സല്‍ (37 )നെയാണ് പിടികൂടിയത്.

2021 ഏപ്രില്‍ മാസം 15 തീയതിയാണ് സംഭവം, കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ കൈയ്യില്‍ പണമില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുരുഷന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതിന് ശേഷം മാത്രം അവരെ പോകാന്‍ അനുവദിച്ചൊള്ളു. ഭീഷണിക്ക് ഇരയായവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് താനൂര്‍ പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

sameeksha-malabarinews

പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുന്നും ബുധനാഴ്ച താനൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. താനൂര്‍ സി.ഐ. ജീവന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ എസ് .ഐ ശ്രീജിത്ത്, എസ്.ഐ. രാജു , എ എസ് ഐ . റഹിം യൂസഫ് , സി പി ഒ കൃഷ്ണ പ്രസാദ്, തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഒ മാരായ ഷെറിന്‍ജോണ്‍ , അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് ,

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തിനിടെ സ്വന്തം മുതക് പടിയാക്കി തോണിയില്‍ നിന്നിറങ്ങാന്‍ കിടന്ന് കൊടുത്ത് പ്രശസ്തി നേടിയ ആളാണ് ജെയ്‌സല്‍. ജെയ്‌സലിനെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!