Section

malabari-logo-mobile

ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍; സഹകരണ വകുപ്പ് ജേതാക്കള്‍

HIGHLIGHTS : തിരൂരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ ഇന...

തിരൂരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരത്തില്‍ സഹകരണ വകുപ്പ് വിജയികളായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ വിതരണം ചെയ്തു. സമത്വത്തിലേക്കെത്തുന്നതിന്റെ തുടക്കമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ പോലുള്ള കായിക മത്സരങ്ങളെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ പറഞ്ഞു. തിരൂര്‍ തെക്കുമുറിയിലെ സോക്കര്‍ വണ്‍ ടര്‍ഫില്‍ നടന്ന മത്സരത്തില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിനെ ഷൂറ്റൗട്ടില്‍ പരാജയപ്പെടുത്തിയാണ് സഹകരണ വകുപ്പ് കിരീടത്തില്‍ മുത്തമിട്ടത്.

തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍ ടീമുള്‍പ്പടെ പങ്കെടുത്ത ഏഴു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് പേരടങ്ങുന്ന ടീമില്‍ മൂന്ന് വനിതകളും രണ്ടു പുരുഷന്മാരുമാണ് കളത്തിലിറങ്ങിയത്. മത്സരത്തില്‍ പരപ്പനാട് റണ്ണര്‍ അപ്പായി. മികച്ച താരമായി പരപ്പനാടിന്റെ പി. അനഘയെയും മാന്‍ ഓഫ് ദി മാച്ച് വി. അസ്‌ലമിനെയും തെരഞ്ഞെടുത്തു. സഹകരണ വകുപ്പിലെ ഇ.എം. വര്‍ഷ മികച്ച ഗോള്‍ കീപ്പറുമായി. എം. സമീറാണ് കളിനിയന്ത്രിച്ചത്.

sameeksha-malabarinews

മെയ്തി 10 മുതല്‍ 16 വരെ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എസ്.എസ്.എം പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലായാണ് മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണനമേള നടക്കുന്നത്.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ വി. നന്ദന്‍, കെ. സരോജാ ദേവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹമീദ് കൈനിക്കര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എ.പി പ്രഭാഷ്, എ.ആര്‍.ജി ഓഫീസ് സൂപ്രണ്ട് കെ.ജി ഹാഷ്മി, സീനിയര്‍ ഓഡിറ്റര്‍ പി. നൗഷാദ്, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. സുഹൈല്‍, ടി. മോഹന്‍ദാസ്, കെ. ടി വിനോദ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!