കോഴിക്കോട് രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

കോഴിക്കോട് രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആണ്‍ കുഞ്ഞിനെയാണ് നടവഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top