സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവാര്യരെ അപമാനിച്ചു; യുവാവിനെതിരെ പോലീസ് കേസ്

 നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം
അപമാനിച്ചു എന്ന പരാതിയില്‍ എളമക്കര പൊലീസ് യുവാവിനെതിരെ കേസ് എടുത്തു. എറണാകുളം സ്വദേശിയായ യുവാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്നു പോലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് വകുപ്പുകള്‍ എന്നിവ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയില്‍ കമന്റുകള്‍ ഇടുന്നുവെന്ന് മഞ്ജു വാര്യര്‍ എസിപിക്ക് മെയില്‍ മുഖേനെ പരാതി നല്‍കിയിരുന്നു.

കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top