Section

malabari-logo-mobile

തല കാക്കാന്‍ ഹെല്‍മെറ്റ് ഉദ്യോഗസ്ഥര്‍ വക ; വേറിട്ട പരിപാടിയുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

HIGHLIGHTS : തിരൂരങ്ങാടി:തലയില്‍ ഹെല്‍മറ്റുള്ള ആശ്വാസത്തില്‍ നിരത്തിലെത്തിയ ഇരുചക്രവാഹന യാത്രക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചത് കണ്ട് ആദ്യം ഭയപ്പെട്ടെങ്കിലും പിന...

തിരൂരങ്ങാടി:തലയില്‍ ഹെല്‍മറ്റുള്ള ആശ്വാസത്തില്‍ നിരത്തിലെത്തിയ ഇരുചക്രവാഹന യാത്രക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചത് കണ്ട് ആദ്യം ഭയപ്പെട്ടെങ്കിലും പിന്നീട് സന്തോഷത്തിന്റെ പുഞ്ചിരി നിറക്കുന്നതായി മാറി.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധയില്‍ കണ്ടെത്തിയ സുരക്ഷയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായി ഹെല്‍മറ്റുകള്‍ക്ക് പകരം യാത്രക്കാര്‍ക്ക് പുത്തന്‍ ഹെല്‍മറ്റ് സമ്മാനമായി ലഭിച്ചു. ഹെല്‍മറ്റ് ഉപയോഗവും സുരക്ഷയും പ്രത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സൗജന്യമായി നല്‍കിയത്. ദേശീയ റോഡ് സുരക്ഷാ മാസചരണത്തിന്റെ ഭാഗമായാണ് സൗജന്യ ഹെല്‍മെറ്റ് വിതരണം സംഘടിപ്പിച്ചത്.

കോവിഡ് കാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് പുത്തന്‍ ഹെല്‍മറ്റ് വിതരണം ആശ്വാസമായി മാറി.ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ധരിച്ച് പലരുമെത്തിയെങ്കിലും പിഴ ഇല്ലാത്തിതിനൊപ്പം ഹെല്‍മറ്റും ലഭിച്ചത് സന്തോഷം തീര്‍ത്തു.സാമ്പത്തിക പ്രയാസത്തില്‍ പുതിയ ഹെല്‍മറ്റ് വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് 1000 മതുല്‍ 2000 രൂപ വരെയുള്ള ഹെല്‍മറ്റുകളാണ് സൗജന്യമായി തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തത്.

sameeksha-malabarinews

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ പി.എ ദിനേശ് ബാബു,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ പ്രമോദ് ശങ്കര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.സന്തോഷ് കുമാര്‍,വി.കെ സജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് പുതിയ ഡ്രൈവര്‍മാര്‍ക്ക് ഗ്രൗണ്ടുകളില്‍ വെച്ചും ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡ്, തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തിയിരുന്നു.
വരും ദിവസങ്ങളില്‍ വ്യത്യസ്തമായ പരിപാടികളിലൂടെ താലൂക്കിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ പി എ ദിനേശ് ബാബു പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!