Section

malabari-logo-mobile

തക്കുടു പുലിയാ… ഈ രണ്ടാം ക്ലാസുകാരന്‍ നിര്‍ത്താതെ നീന്തിയത് രണ്ടു മണിക്കൂര്‍

HIGHLIGHTS : ഇടിമുഴിക്കല്‍ പള്ളിക്കുളങ്ങര സന്തോഷിന്റെ മകന്‍ ഹൃദു കൃഷ്ണ വ്യാഴാഴ്ച ചേലേമ്പ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കുളത്തില്‍ നിര്‍ത്താതെ തുടര്‍ച്ചയായി...

ഇടിമുഴിക്കല്‍ പള്ളിക്കുളങ്ങര സന്തോഷിന്റെ മകന്‍ ഹൃദു കൃഷ്ണ വ്യാഴാഴ്ച ചേലേമ്പ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കുളത്തില്‍ നിര്‍ത്താതെ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ നീന്തിയത് ചരിത്രത്തിലേക്കായിരുന്നു. ഇടിമുഴിക്കല്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹൃദു കൃഷ്ണ. സന്നദ്ധ പ്രവര്‍ത്തകനും നീന്തല്‍ കായിക താരവും, മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയറുമായ ചേലൂപ്പാടം സ്വദേശി ആഷിറിന്റെ ശിക്ഷണത്തിലാണ് തക്കുടു എന്ന് വിളിപ്പേരുള്ള ഹൃദു കൃഷ്ണ നീന്തല്‍ പഠിച്ചത്.

ഈ കുളത്തില്‍ നൂറ് കണക്കിന് കുട്ടികള്‍ക്ക് ആഷിര്‍ നീന്തല്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഇതില്‍ നിന്നാണ് ഹൃദു കൃഷ്ണ അടക്കം ഒരുപാട് പേരെ കണ്ടെത്തിയത് .

sameeksha-malabarinews

നീന്തല്‍ മാരത്തണില്‍ ഹൃദു ക്യഷ്ണനൊപ്പം എഎംഎംഏഎംയൂപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നബ്ഹാന്‍, ജി യു പി എസ് രാമനാട്ടുകര വിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാം, സൈന്റ്‌റ് പോള്‍ സ്‌കൂള്‍ കോഹിനൂര്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി കൃഷ്ണേന്ദു കെ., ഇടിമുഴിക്കല്‍ എ.എല്‍ പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നിരന്‍ജന്‍, ബി. ശ്രീബാല ബി. യൂ കെ ജി വിദ്യാര്‍ത്ഥിനി. സ്വാതികൃഷ്ണ.സി. മൂന്നാം ക്ലാസ്സ് , രാമനാട്ടുകര ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി യദുകൃഷ്ണ ടി.വി എന്നിവരും ഹൃദു കൃഷ്ണന് പ്രോത്സാഹനവുമായി പങ്കെടുത്തു. നൂറ് കണക്കിന് ജനങ്ങളാണ് നീന്തല്‍ കാണാനെത്തിയത്. രണ്ട് മണിക്കൂറിലേറെ നീന്തിയ തക്കുടുവിന്റെ തുടര്‍ന്നുള്ള പരിശീലനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാല നീന്തല്‍ കുളത്തില്‍ സൗകര്യമൊരുക്കുമെന്ന് ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

സമാപന സമ്മേളനം വള്ളിക്കുന്ന് എം.എല്‍.എ. പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ദേവദാസ്, മീഞ്ചന്ത ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ വിശ്വാസ് പി വി., കാലിക്കറ്റ് യൂണിവേഴ്‌സറ്റി സ്വിമ്മിംഗ് കോച്ച്. സുരേഷ്.എ ഫോര്‍മര്‍ നാഷണല്‍ സ്വിമ്മര്‍ നിലൂഫര്‍ ഇരുമ്പുഴി , ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍ , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഹഫ്‌സത്ത് ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സമീറ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രതീഷ് എം , മുഹമ്മദ് അസ്ലം, ചേലേമ്പ്ര ഫുട്ബാള്‍ അക്കാദമി പ്രസിഡന്റ് വി.ജ്യോതിബസു, സഹദ് കെ.ടി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിശീലകന്‍ ആഷിര്‍ സ്വാഗതവും സുരേഷ് വി ചടങ്ങിന് നന്ദിയും അര്‍പ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!