HIGHLIGHTS : The incident where the girl died in Vallikunnam; Youth arrested for incitement
പരപ്പനങ്ങാടി: വള്ളിക്കുന്ന് റെയില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന 17 കാരി മരണപ്പെടാനു ണ്ടായ സംഭവത്തില്‍ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു .ചേളാരി സ്വദേശിയായ ഷിബിന്‍ (24) ഈ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു.
മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു വെന്ന കാരണത്താല്‍ ഷിബിന്‍ പെണ്‍കുട്ടിയുമായി നിരന്തരമായി തര്‍ക്കത്തില്‍ ഏര്‍പെട്ടു വരികയായിരുന്നു. വാലന്റന്‍സ് ഡേയുടെ അന്ന് ഇതേ വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് അനുസരിക്കാതെ പിണക്കത്തില്‍ തുടര്‍ന്ന് വരികയുമായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നല്‍കിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഷിബിനെ റിമാന്റ്ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു