Section

malabari-logo-mobile

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ അന്തരിച്ചു

HIGHLIGHTS : The Emir of Kuwait Sheikh Nawaf Ahmed Al Jabir Al Sabah has passed away

കുവൈറ്റ് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹ് (86) അന്തരിച്ചു. ഭരണ രംഗത്ത് വിവിധ ചുമതലകളിൽ അര നൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള അദ്ദേഹം കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

വെറും 25 വയസ്സുള്ളപ്പോൾ, ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1962ൽ. 1978ൽ ആഭ്യന്തരമന്ത്രിയായി. പിന്നെ പ്രതിരോധ മന്ത്രി. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ്  2003 വരെ ആ പദവി വഹിച്ചു. 3 വർഷം പ്രധാനമന്ത്രി പദവിയിൽ. അങ്ങനെ  എല്ലാ മേഖലയിലെയും ഭരണ പരിചയവുമായാണ്. അദ്ദേഹം കുവൈത്തിനെ നയിച്ചത്.  2020ലാണ് മുൻ അമീറിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തെ നയിക്കാൻ അമീർ പദവിയിലെത്തിയത്.  ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായിരിക്കെ അതിർത്തി സംരക്ഷണത്തിനും, രാജ്യത്തിന്റെ ആന്തരിക  ഘടനയെ ശക്തമാക്കാനും ഊന്നൽ നൽകി. പ്രായമായവർ, വിധവകൾ, അനാഥർ എന്നിവർക്ക് വേണ്ടി രൂപികരിച്ച നയങ്ങളും,  അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ഗൾഫ് മേഖലയുടെ ഐക്യത്തിനായി എന്നും നിലകൊണ്ട അദ്ദേഹം പലസ്തീനും വേണ്ടി ശക്തമായി എന്നും വാദിച്ചു. ഖത്തറിനും മേൽ ഏർപ്പെടുത്തിയ ഉപരോധം ഉൾപ്പടെയുള്ള മേഖലയിലെ  തർക്കങ്ങൾ തീർത്തതിന്റ തുടർച്ചയായി. നിലവിൽ വന്ന അൽ-ഉല കരാറിൽ അമീറിന്റെ പങ്ക്  നിർണായകമായി.  മേഖലയിലെ പ്രശ്നങ്ങൾ ഒന്നിച്ച് നേരിടാൻ  സൗദിയും ഖത്തറും യുഎഇയും കുവൈത്തും ഉൾപ്പടെ ഏഴ് അറബ് രാജ്യങ്ങൾ തീരുമാനിച്ചത് ഈ കരാറിലൂടെയാണ്. രാജ്യത്ത് രാഷ്ട്രീയ കാരണങ്ങളാൽ ശിക്ഷിക്കപ്പെട്ട പ്രതിപക്ഷ പ്രവർത്തകരുൾപ്പടെ പൗരന്മാർക്ക് നൽകിയ മാപ്പും,  രാജ്യത്തെ വിഷയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന നിർദേശം നൽകിയും അദ്ദേഹം ശ്രദ്ധേയനായി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!