Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ; കാലിക്കറ്റില്‍ അന്താരാഷ്ട്ര സെമിനാര്‍

HIGHLIGHTS : University of Calicut; International Seminar in Calicut

കാലിക്കറ്റില്‍ അന്താരാഷ്ട്ര സെമിനാര്‍

     കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍ഡ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് 18-ന് തുടക്കമാകും. എഴുത്തുകാരും വിമര്‍ശകരും ചിന്തകരും ഉള്‍പ്പെടെ പ്രമുഖരാണ് അഞ്ചുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കുന്നത്. 18-ന് രാവിലെ 11.30-ന് സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡല്‍ഹി സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ടി.എസ്. സത്യനാഥ് മുഖ്യാതിഥിയാകും. ഇഫ്‌ളു സര്‍വകലാശാലാ പ്രൊഫസര്‍ ടി.ടി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

sameeksha-malabarinews

കാലിക്കറ്റില്‍ ദ്വിദിന ദേശീയ സെമിനാര്‍ 

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗവും ഹിന്ദി വിഭാഗവും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംയുക്തമായി മനുഷ്യാവകാശ സംരക്ഷണവും പ്രചരണവും മുന്‍നിര്‍ത്തി 18, 19 തീയതികളില്‍ സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്ന. ഭാരതീയ കല, ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലെ മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ എന്ന വിഷയത്തെ ആസ്പതമാകിയുള്ള സെമിനറില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്ഞനേശ്വര്‍ മനോഹര്‍ മുലയ് മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ മനുഷ്യാവകാശ  കമ്മീഷന്‍ ഡയറക്ടര്‍ വീരേന്ദ്രസിങ്, ജോ.സെക്രട്ടറി അനിത സിന്‍ഹ, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ഇ.കെ. സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സര്‍വകലാശാലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി പുരസ്‌കാര സമ്മേളനം

       കാലിക്കറ്റ്  സര്‍വകലാശാലാ സംസ്‌കൃതവിഭാഗം സംഘടിപ്പിക്കുന്ന പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്‍ഡോവ്‌മെന്റ് : ഓള്‍ കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സിന് 19-ന് രാവിലെ 10 മണിക്ക് തുടക്കമാകും.  സംസ്‌കൃത വിഭാഗം സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്  ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നൂറിലധികം ഗവേഷണ പ്രബന്ധങ്ങളാണ് അവതരണത്തിനുള്ളത്. പ്രൊഫ. കെ. നീലകണ്ഠന്‍  മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.  റിഷാല്‍ മുഹമ്മദ് എം. (ക്ലാസിക്കല്‍ ലിറ്ററേച്ചര്‍), മിഥുന്‍ കെ. മോണി ( വേദിക്  ലിറ്ററേച്ചര്‍), ശ്രീലക്ഷ്മി (വേദിക്  ലിറ്ററേച്ചര്‍), നിഷ വി.എന്‍. (കള്‍ച്ചറല്‍ സ്റ്റഡീസ്), പ്രവീണ്‍ കെ.ടി. (ഫിലോസഫി), രശ്മി പി. (സയന്റിഫിക് ലിറ്ററേച്ചര്‍), രേഷ്മ എന്‍.എസ്. (ഫൈന്‍ആര്‍ട്‌സ്), നന്ദു ടി.കെ. (വ്യാകരണം), വിശാല്‍ ജോണ്‍സണ്‍ (വിമന്‍സ്  സ്റ്റഡീസ്), എന്നീ യുവ ഗവേഷകര്‍ക്കാണ് ഈ വര്‍ഷം വിവിധ സെഷനുകളില്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍.

ടെക്നീഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല സയന്‍സ് ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍ററില്‍ കരാര്‍ അടിസ്ഥാനത്തില്‍  ടെക്നീഷ്യന്‍ (മെക്കാനിക്കല്‍/ഇലക്ക്ട്രോണിക്സ്) നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷികാനുള്ള അവസാന തീയതി 28. യോഗ്യതയും വിശദവിവരങ്ങളും വെബ്-സൈറ്റില്‍ .

പരീക്ഷ

     അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2004-2008 പവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം 2024 ജനുവരി 8 – ന് തുടങ്ങും.

    രണ്ടാം സെമസ്റ്റര്‍ ബി. വോക് സോഫ്റ്റ്-വെയര്‍ ഡെവലപ്പ്മെന്‍റ് (2022 പ്രവേശനം) ഏപ്രില്‍ 2023 പ്രാക്ടികല്‍ പരീക്ഷകള്‍ 18 – ന് തുടങ്ങും.

പരീക്ഷാ ഫലം

    എസ്.ഡി.ഇ. – ഒന്നാം വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷികാം.

     എസ്.ഡി.ഇ. –  നാലാം സെമസ്റ്റര്‍ എം.ബി.എ  (CUCSS) ജനുവരി 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷികാം.

പുനര്‍മൂല്യനിര്‍ണയ ഫലം

     എസ്.ഡി.ഇ  – നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍  2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

     രണ്ടാം സെമസ്റ്റര്‍ എം.എ. ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.എ. മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

            മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

     മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

     എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

     മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്  നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!