പരപ്പനങ്ങാടി:ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യം നല്‍കി 70300 രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. വാണിയമ്പലം സ്വദേശി വലിയതൊടി് വൈക്കോലങ്ങാടി യാസര്‍ അറഫാത് (34), വണ്ടൂര്‍ കരണാലായപ്പടി സ്വദേശി പൂലാടാന്‍ അസ്ഫല്‍(24), വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി പുലത്തു വീട്ടില്‍ ഫഹദ്(19) എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാമിലെ പരസ്യം കണ്ടു പരസ്യത്തില്‍ കാണപ്പെട്ട നമ്പറുകളില്‍ കോണ്‍ടാക്ട് ചെയ്തപ്പോള്‍ 2 ലക്ഷം രൂപ വരെ ലോണ്‍ തരാമെന്നും ഇതിനായി ഒരു അപ്ലിക്കേഷനില്‍ അപേക്ഷകളുടെ ഡീറ്റെയില്‍സ് പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട് എന്നു പറഞ്ഞു ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതില്‍ ഡീറ്റെയില്‍സ് കൊടുത്ത് സബ്മിറ്റ് ചെയ്ത ഉടനെ മലയാളത്തില്‍ തന്നെ വിളിച്ച് അപേക്ഷക പൂരിപ്പിച്ച അക്കൗണ്ട് നമ്പര്‍ ഒരു നമ്പര്‍ തെറ്റിയിട്ടുണ്ടെന്നും അതിനാല്‍ ചെറിയ തുക ഫൈന്‍ അടക്കേണ്ടി വരും എന്ന് പറഞ്ഞ് ആദ്യം 13000 രൂപ കൈപറ്റിയും തുടര്‍ന്നും നാലു തവണകളായി വിളിച്ച് ജിഎസ്ടി അടയ്ക്കണം എന്നും, ലോക്ക് നീക്കുന്നതിന് ഫൈന്‍ അടക്കണം എന്നും മറ്റും പറഞ്ഞു അവര്‍ ആവശ്യപ്പെട്ട നാല് അക്കൗണ്ടുകളിലായി 70300 രൂപ അയച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. തുടര്‍ന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ എസ്.ഐ പി എസ് ന്റെ നിര്‍ദ്ദേശാനുസരണം പരപ്പനങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ അപ്ലിക്കേഷനുകള്‍ വച്ച് നടത്തിയ തട്ടിപ്പുകളെ പറ്റി മനസ്സിലാക്കി വണ്ടൂര്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു മലയാളി സംഘം ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വണ്ടൂരില്‍ ഒറ്റ ദിവസം ബാങ്ക് അക്കൗണ്ടില്‍ വന്ന 10 ലക്ഷം രൂപയെ പറ്റി അന്വേഷിച്ചതില്‍ കടലുണ്ടി സ്വദേശിയുടേത് അടക്കമുള്ള പണം കൈമാറിയതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അക്കൗണ്ട് ഹോള്‍ഡര്‍ ആയ ഫഹദ് ഈ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രമായി അക്കൗണ്ട് എടുത്തതാണെന്നും,പത്തോളം അക്കൗണ്ടുകള്‍ ഒന്നാം പ്രതിയായ യാസര്‍ അറഫാത്തിനു എടുത്തു കൊടുത്ത മറ്റൊരു അസ്ഫല്‍ എന്ന മറ്റൊരു പ്രതിയെയും ഇക്കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്ന കേരളത്തിന് പുറത്ത് ലിങ്കുകള്‍ ഉള്ള തട്ടിപ്പ് പണം കൈക്കലാക്കിയിരുന്ന ഒന്നാം പ്രതിയായ യാസര്‍ അറാഫത്ത് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിനു പുറത്തും ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ പറ്റിയുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ തട്ടിപ്പ് സംഘത്തിന് വേണ്ടി സഹായം ചെയ്തു കൊടുക്കുന്നതിനായി മറ്റുള്ള ആളുകളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് നടത്തുന്ന പൈസ മലയാളികളായ ആളുകളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ക്രിപ്‌റ്റോ കറന്‍സി രൂപത്തില്‍ ആക്കി മാറ്റുന്നുണ്ട്. ഈ കേസിലെ ഒന്നാംപ്രതിയായ യാസര്‍ അറഫത്തിന്റെ തന്നെ നാലോളം അക്കൗണ്ടുകള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിനാല്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെ പറ്റിയുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ എസ്. ഐ പി എസ് ന്റെ നിര്‍ദേശനുസരണം താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, വണ്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ഹമീദ്, എസ് ഐ മാരായ അരുണ്‍ ആര്‍ യു,പരമേശ്വരന്‍, ജയദേവന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ സിന്ധുജ ,സിവില്‍ പോലീസ് ഓഫീസര്‍ പ്രബീഷ്, രഞ്ജിത്ത്,മുജീബ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




