ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാലിക്കറ്റ് ക്യാമ്പസില്‍ എസ്എഫ്‌ഐ ;വിദ്യാര്‍ത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഗസ്റ്റ് ഹൗസിന് മുമ്പില്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. അതെസമയം സമരം അവസാനിപ്പിക്കാതെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് തുടരുകയാണ്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറെ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഇന്ന് ഗവര്‍ണര്‍ എത്തുന്നത്.

Share news
error: Content is protected !!
Scroll to Top