മൂന്നിയൂര്‍ : കളിയാട്ടമുക്കില്‍ കുറുക്കന്റെ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കളിയാട്ടമുക്ക് സ്വദേശി ഇടശ്ശേരി അലയാലുങ്ങല്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ഫഹീം (11), വെമ്പാല സൈതലവി (65), ഭാര്യ നഫീസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെയാണ് ഫഹീമിന് കടിയേറ്റത്. പോക്കാട്ടു താഴം വയലില്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറുക്കന്റെ പരാക്രമം. കുട്ടികളുടെ നേരെ വന്നപ്പോള്‍ എറിഞ്ഞു ഓടിക്കുകയായിരുന്നു. ഈ സമയം മരത്തിന് മുകളില്‍ ഇരിക്കുകയിരുന്നു ഫഹീം. കുറുക്കന്‍ ഓടി വന്നു മരത്തില്‍ കയറി. ഇതോടെ ഭയന്ന ഫഹീം നിലത്തേക്ക് ചാടുകയായിരുന്നു. ഇതോടെ താഴെ വെച്ച് കുറുക്കന്‍ ഫഹീമിനെ ആക്രമിച്ചു. വൈകുന്നേരമാണ് സൈതലവിയെയും ഭാര്യയെയും ആക്രമിച്ചത്. മുറ്റത്തേക്ക് ചെരിപ്പ് എടുക്കാന്‍ ഇറങ്ങിയതായിരുന്നു നഫീസ. ഓടി വന്നു കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷപ്പെടുത്താന്‍ ഓടി വന്നതായിരുന്നു ഭര്‍ത്താവ് സൈതലവി. ഇദ്ദേഹത്തേയും കുരുക്കന്‍ കുറുക്കന്‍ ആക്രമിച്ചു. മുഖത്തേക്ക് ചാടി കടിക്കുകയായിരുന്നു. കണ്ണിന്റെ താഴെ പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. അക്രമകാരിയായ കുറുക്കനെ പിടികൂടണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




