ശ്രദ്ധേയമായി കാതൽ-23 ബ്ലോക്ക് വനിതാ ഫെസ്റ്റ്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാതൽ-23 ബ്ലോക്ക് വനിതാ ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. 

ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, കോൽക്കളി, മൈമിങ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ടുകൾ, തിരുവാതിരകളി, ഫോക്ക് ഡാൻസ്, സംഗീത ശിൽപ്പം, മോണോ ആക്ട്, വില്ലടിച്ചാൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി. അങ്കണവാടി ജീവനക്കാർ,ആശാ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വജ്ര ജൂബിലി കലാകാരൻമാർ, താലൂക്ക് ആശുപത്രി ജീവനക്കാർ, ബ്ലോക്ക് ഓഫീസ് ജീവനക്കാർ തുടങ്ങി ബ്ലോക്ക് പരിധിയിലെ വനിതകളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.
ചടങ്ങിൽ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സജീവൻ, ശശികുമാർ പേരാമ്പ്ര, പി കെ രജിത, ബ്ലോക്ക് അംഗങ്ങളായ കെ കെ വിനോദൻ, പ്രഭാശങ്കർ, ലിസി കെ കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രമോദ്, ശാരദ പട്ടേരികണ്ടി, ബിന്ദു കെ കെ. കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചർ സ്വാഗതവും വനിതാ വികസന ഓഫീസർ കെ. ദീപ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top