Section

malabari-logo-mobile

തേരായിക്കടവ് പാലം നിര്‍മാണം ഉടന്‍; ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു

HIGHLIGHTS : Teraikkadavu bridge to be constructed soon; Tender procedures have started

കൊയിലാണ്ടി: തോരായിക്കടവ് പാലം നിര്‍മാണത്തിന് തുടക്കമാകുന്നു. കൊയിലാണ്ടി, -ബാലുശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം കേരള റോഡ്‌സ് ഫണ്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് തിരുവനന്തപുരം ഓഫീസില്‍ നിന്ന് ടെണ്ടര്‍ നടപടികളിലേക്കെത്തിയതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു.

24 വരെ ടെണ്ടറില്‍ പങ്കെടുക്കാം. ദേശീയ ജലപാതയ്ക്കുവേണ്ടി പാലത്തിന്റെ സെന്റര്‍ സ്പാനില്‍ വരുത്തിയ മാറ്റം കാരണം നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടി വന്നു. ഭേദഗതി പ്രകാരം ആവശ്യമായിവന്ന അധിക തുകയ്ക്ക് വീണ്ടും കിഫ്ബിയില്‍ നിന്ന് സാമ്പത്തികാനുമതി തേടി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനെടുത്ത കാലതാമസമൊഴിച്ചാല്‍ മണ്ഡലത്തില്‍ പൂര്‍ണമായും കിഫ്ബി ഫണ്ടില്‍ നിര്‍മിക്കുന്നതും വേഗത്തില്‍ ടെണ്ടറിലേക്കെത്തിയതുമായ ആദ്യത്തെ പാലമാണ് തോരായിക്കടവ് പാലം.

sameeksha-malabarinews

പാലത്തിന്റെ ആകെ നീളം 265 മീറ്ററാണ്. ഇരുഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയുള്‍പ്പെടെ 12 മീറ്ററാണ് ആകെ വീതി. 21 കോടി 61 ലക്ഷം രൂപയാണ് ഭൂമിയേറ്റെടുക്കലിനുള്‍പ്പെടെ നിര്‍മാണ ചെലവായി കണക്കാക്കിയത്. 8 തൂണുകളിലായി ആകെ 9 സ്പാനുകള്‍ ഉണ്ടാകും. ഇതില്‍ 8 സ്പാനുകള്‍ക്ക് ശരാശരി 26 മീറ്റര്‍ നീളമുണ്ടാവും. മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ 50 മീറ്റര്‍ നീളവും ജലനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരവുമുണ്ടാവും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!