നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു; കൗതുകമുണര്‍ത്തി എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

എം മുകുന്ദന്റെ കഥയുടെ ചലച്ചിത്രരൂപമാണിത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പി എസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രമാണിത്.

പത്ത് വര്‍ഷത്തിനുശേഷമാണ് നിവിന്‍ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, സംഗീതം ഇഷാന്‍ ചാബ്ര, എഡിറ്റിംഗ് മനോജ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്സിംഗ് വിഷ്ണു ശങ്കര്‍, കലാസംവിധാനം അനീഷ് നാടോടി, മേക്കപ്പ് ലിബിന്‍, വസ്ത്രാലങ്കാരം ചന്ദ്രകാന്ത് സോനാവെന്‍, മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍.

Share news
error: Content is protected !!
Scroll to Top