ജമ്മു കശ്മീരില്‍ അധ്യാപികയെ വെടിവെച്ച് കൊന്നു

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടര്‍ സ്വദേശിനിയായ രജ്‌നി ബാല (36) ആണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കുല്‍ഗാമിലെ ഗോപാല്‍പുര മേഖലയില്‍ വച്ച് രജ്‌നിയെ തീവ്രവാദികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇവിടെ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു രജ്‌നി.

ഉടനെത്തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ ഗോപാല്‍പുര മേഖല പൂര്‍ണമായും അടച്ചിട്ടിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്.

മെയ് 12-ന് ബദ്ഗാം ജില്ലയിലെ ചദൂര തെഹ്‌സിലില്‍ വച്ച് രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെയും തീവ്രവാദികള്‍ വെടിവച്ച് കൊന്നിരുന്നു. ഈ മാസം ആദ്യം ഓഫ് ഡ്യൂട്ടിയിലായിരുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരും നാല് പൗരന്‍മാരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top