ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറി കൊളുത്തി വലിച്ചു ലെവല്‍ ക്രോസ് ബൂം ബാര്‍ മുറിഞ്ഞു വീണു

ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറി കൊളുത്തി വലിച്ചു ലെവല്‍ ക്രോസ് ബൂം ബാര്‍ മുറിഞ്ഞു വീണു. ഇന്ന് രാവിലെയാണ് സംഭവം. ചെട്ടിപ്പടി റയില്‍വേ ഗേറ്റിലൂടെ ടാങ്കര്‍ ലോറി കടന്നു പോവുന്ന സമയത്ത് ഗേറ്റിന്റെ ബാര്‍ ബൂം കുളത്തി വലിയുകയായിരുന്നു. ഇതോടെ ഗേറ്റിന്റെ ബൂം ബാര്‍ ഒടിഞ്ഞു വീണു. പരപ്പനങ്ങാടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനമാണ് ഗേറ്റ് കുളത്തിവലിച്ചു പോയത്. ഗേറ്റ് ഒടിഞ്ഞു വീണ ഉടനെ ഗേറ്റ് മാന്‍ ചങ്ങലയിട്ട് വാഹന ഗതാഗതം ബ്ലോക്ക് ചെയ്തു.

വാഹനം ഗേറ്റ് കടന്ന ഉടനെ സൈഡ് ആക്കി നിര്‍ത്തുകയും ഗേറ്റ്മാന്‍ ചങ്ങല വലിച്ചു കയറ്റുന്നതിനിടെ ലോറി എടുത്തു പോവുകയും ചെയ്തുവെങ്കിലും ഇതിനിടയില്‍ വാഹന നമ്പര്‍ സഹിതം ശേഖരിച്ചു വെക്കുകയും ചെയ്തതിനാല്‍ വാഹന ഉടമസ്ഥനെയും ഡ്രൈവറെയും തിരിച്ചറിയാന്‍ കഴിഞ്ഞു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ ഇരിക്കുന്ന സമയത്താണ് ലോറി അപകടം വരുത്തിവെച്ചത് എന്ന് ഗേറ്റ് മാന്‍ ബിനീഷ് പറഞ്ഞു.

ഇതിനു മുമ്പും നിരവധി തവണ വാഹനങ്ങള്‍ ഇത്തരത്തില്‍ ഗേറ്റ് തകര്‍ത്തു പോയ സംഭവം ഉണ്ടായിട്ടുണ്ട്. തിരൂരില്‍ നിന്നെത്തിയ റയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി ഗേറ്റ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു .ദൈനം ദിനം ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ വഴിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top