താനൂര്‍ ഫീഷറീസ് സ്‌കുളിനെ സ്‌പോര്‍ട്‌സ് സ്‌കൂളാക്കി ഉയര്‍ത്തും: മന്ത്രി വി.അബ്ദുറഹ്മാന്‍

താനൂര്‍:ഫിഷറീസ് സ്‌കൂളിനെ സ്‌പോര്‍ട്‌സ് സ്‌കൂളാക്കി ഉയര്‍ത്തുമെന്നും
കളരി, കരാട്ടെ, കുങ്ഫു തുടങ്ങി 5 ആയോധന കലകള്‍ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുന്നും ഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

താനൂര്‍ ഫിഷറീസ് റീജനല്‍ ടെക്‌നിക്കല്‍ വെക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്‌കൂളാക്കി ഈ സ്ഥാപനത്തെ ഉയര്‍ത്തും, ഹൈടെക് ക്ലാസ് മുറികളും വൃത്തിയുള്ള പരിസരവും ഉണ്ടാവും. ഒന്നര കോടി രൂപ ചെലവില്‍ തുടങ്ങുന്ന വാന നീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യ പദ്ധതിയായി ഈ സ്‌കൂളില്‍ നിലവില്‍ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു. ഐ.എസ്.ആര്‍.ഒ യുടെ മേല്‍നോട്ടത്തിലാണ് പദ്ധതി.

നഗരസഭാ ചെയര്‍മാന്‍ പി.പി.ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ആബിദ് വടക്കയില്‍ ,പ്രിന്‍സിപ്പല്‍ പി.മായ, പി.ടി. എ പ്രസിഡണ്ട് ലത്തീഫ് കോട്ടില്‍, പ്രധാനാധ്യപകന്‍ എന്‍.എം സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

Share news
error: Content is protected !!
Scroll to Top